രാമപുരം: ഭക്തിവിലാസ് കെ.ജി. ദാമോദരന്‍ നായരുടെ (റിട്ട. പോസ്റ്റ് മാസ്റ്റര്‍) ഭാര്യ പി.കെ. തങ്കമ്മ (92) നിര്യാതയായി. ആർ.വി.എം.യു.പി സ്കൂൾ റിട്ട. അധ്യാപികയും രാമപുരം പയനാല്‍ കുടുംബാംഗവുമാണ്. മക്കള്‍: ഡി. പ്രസാദ് (കോണ്‍ഗ്രസ് രാമപുരം മണ്ഡലം മുൻ പ്രസിഡൻറ്), ഡി. അജിത്കുമാര്‍ (ശാസ്ത്രി), ഡി. രാജേഷ്. മരുമക്കള്‍: ലത, ബിന്ദു, രേഖ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.