എടപ്പാൾ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാറഞ്ചേരി പുറങ്ങ് കെ.എസ്.ഇ.ബി സെക്ഷനിലെ ജീവനക്കാരനായ അയിലക്കാട് സ്വദേശി വക്കാട്ടുപ്പടി അശോകനാണ് (51) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ന് ജോലിക്ക് പോകുന്ന വഴി അയിലക്കാട് വെച്ചാണ് അപകടം. പിതാവ്: പരേതനായ അയ്യപ്പൻ. മാതാവ്: നീലി. ഭാര്യ: ലക്ഷ്മി. മകൾ: അശ്വതി. മരുമകൻ: വിജേഷ്. സഹോദരങ്ങൾ: അനീഷ്, വിജയൻ, ബിനോജ്, മിനി, വസന്ത.