മാത്തൂർ: ബേക്കറി തൊഴിലാളിയായ കുടുംബനാഥനെ വീടിന് സമീപം പാതയോരത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാത്തൂർ പൊടിക്കുളങ്ങര പരേതനായ കൃഷ്ണെൻറ മകൻ സതീഷിനെയാണ് (41) ചൊവ്വാഴ്ച രാത്രി 10.30ന് മരിച്ച നിലയിൽ കണ്ടത്. മരണകാരണം അറിവായിട്ടില്ല. മാതാവ്: ജാനകി. ഭാര്യ: രേഖ. മക്കൾ: അവന്തിക, അനാമിക. സഹോദരങ്ങൾ: രമേഷ്, മാലതി. കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.