തൃത്താല: മുടവന്നൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനും തൃത്താല ഗ്രാമപഞ്ചായത്തിലെ ആദ്യ ഭരണസമിതി അംഗവുമായ തടത്തിൽ മാടമ്പി (89) നിര്യാതനായി. 1964 മുതൽ 16 വർഷം മുടവന്നൂർ ദ്വയാംഗ മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയായിരുന്നു. ഭാര്യ: കാളി. മക്കൾ: പ്രേമകുമാരി, സദാശിവൻ, മുരളീധരൻ.