ചെർപ്പുളശ്ശേരി: തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം മേധാവിയും പ്രഫസറുമായ എഴുവന്തല പുളിക്കൽ ഡോ. പി. രാഘവൻ (64) തൃശൂരിൽ നിര്യാതനായി. പരേതരായ അപ്പുക്കുട്ടി എഴുത്തച്ഛെൻറയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: സതി. മകൻ: ശരത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.