പൊന്നാനി: ബിയ്യം ചെറുവായ്ക്കര ആവണക്കാട്ട് വീട്ടിൽ സജീഷ് (36) ഹൃദയസ്തംഭനം മൂലം ഫുജൈറയിൽ നിര്യാതനായി. 13 വർഷമായി യു.എ.ഇയിൽ പ്രവാസിയാണ്. ഫുജൈറ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്ത് വരുകയായിരുന്നു. പിതാവ്: ചന്ദ്രൻ. മാതാവ്: തങ്ക. ഭാര്യ: അഞ്ജു. മക്കൾ: ശിഖ ലക്ഷ്മി, ശ്രിയ ലക്ഷ്മി. സഹോദരങ്ങൾ: സുജീഷ്, ഇന്ദു, ബിന്ദു, സിന്ധു.