പൊൻകുന്നം: 50 വർഷത്തിലേറെയായി ആധാരമെഴുത്ത് രംഗത്ത് പ്രവർത്തിക്കുന്ന ഇന്ദിരാസദനം (ജി.പി നിവാസ്) കെ.പി. ഗോപാലകൃഷ്ണ പണിക്കർ (77) നിര്യാതനായി. ആധാരമെഴുത്ത് അസോസിയേഷൻ യൂനിറ്റ് പ്രസിഡൻറ്, ജില്ല പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 30 വർഷമായി കാഞ്ഞിരപ്പള്ളി യൂനിറ്റ് ട്രഷററാണ്. ഭാര്യ: മാവേലിക്കര പെരിങ്ങലിപ്പുറം വിജയസദനം കുടുംബാംഗം കെ.എൻ. പുഷ്പകുമാരി. മക്കൾ: പ്രജില ജി. നായർ (ടൈം എൻട്രൻസ് കോച്ചിങ് സെൻറർ, എറണാകുളം), ശ്യാമ, പ്രവിത. മരുമക്കൾ: പ്രകാശ്കുമാർ (മണിമലയിൽ, ആറാട്ടുപുഴ, ചെങ്ങന്നൂർ), സൽവിൻകുമാർ, പ്രമോദ് ഗോപാൽ (എച്ച്.ഡി.എഫ്.സി ബാങ്ക്, ചെന്നൈ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.