ഹരിപ്പാട്: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന റിട്ട. അധ്യാപകൻ മരിച്ചു. കുമാരപുരം നാരകത്തറ തയ്യിൽ വടക്കതിൽ അബ്ദുൽ അസീസാണ് (75) മരിച്ചത്. താമല്ലാക്കൽ മഹല്ല് ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: മറിയംബീവി. മക്കൾ: അബ്ദുൽ സലാം (ജർമനി), സുലേഖ, അബ്ദുൽ ഷമീർ. മരുമക്കൾ: സാബിന, ഷാഹുൽ ഹമീദ്, ആസിയ.