അമ്പലപ്പുഴ: കർഷകത്തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. കൈനകരി പഞ്ചായത്ത് പാടകശേരി വീട്ടിൽ പരേതനായ കുഞ്ഞുമണിയുടെ ഭാര്യ മായയാണ് (45) മരിച്ചത്.പനിയെത്തുടർന്ന് തിങ്കളാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മായയെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് മരിച്ചത്. മക്കൾ: അശ്വൻരാജ്, അദ്വൈത് രാജ്.