പെരുമ്പാവൂര്‍: ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വെങ്ങോല ഓണംകുളം കവളക്കല്‍ വീട്ടില്‍ നാരായണനാണ് (52) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് എ.എം റോഡിൽ ചെമ്പറക്കി ക്വീന്പടിയിലായിരുന്നു അപകടം.ആലുവ ഭാഗത്തേക്ക് കരിങ്കല്ലുമായി പോയ ലോറി എതിര്‍ദിശയില്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ നാരായണനെ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: ശരണ്യ, നവീന, രവീണ. മരുമക്കള്‍: പ്രതീഷ്, ശക്തിവേലന്‍.