നേമം: പാറ കയറ്റിപ്പോകുകയായിരുന്ന ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മലയിന്‍കീഴ്-ഊരൂട്ടമ്പലം റോഡില്‍ ബുധനാഴ്ച ഉച്ചക്ക് 12.30നാണ് അപകടമുണ്ടായത്.
വലിയറത്തല വാറുവിളാകത്ത് വീട്ടില്‍ കാര്‍പെൻറര്‍ പണിക്കാരന് എം. പ്രേംലാലാണ് (മണികണ്ഠന്- 34) മരിച്ചത്.
അന്തിയൂര്‍ക്കോണം കുഴിവിളയില്‍ ഭാര്യയെയും കുട്ടികളെയും കൊണ്ടുവിട്ടശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടത്തിൽപെട്ടത്. കൊടും വളവില്‍ മാറനല്ലൂര്‍ പാറമടയില്‍ നിന്ന് ലോഡുമായി വരുകയായിരുന്ന ലോറി പ്രേംലാലിനെ ഇടിച്ചുവലിച്ചുകൊണ്ട് 100 മീറ്ററിലേറെ ദൂരം പോയ ശേഷമാണ് നിന്നത്. ശരീരത്തിെൻറ ഭാഗങ്ങള്‍ റോഡില്‍ ഉരഞ്ഞ് ചിതറി.
ബൈക്കും ഉടലും ലോറിയുടെ പിറക് വശത്തെ വീലില്‍ കുരുങ്ങിയ നിലയിലായിരുന്നു.
മലയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: പ്രിയ രവീന്ദ്രന്. മക്കള്‍: പ്രേം തീര്‍ത്ഥ, പ്രേം പ്രണവ്. മലയിന്‍കീഴ് പൊലീസ് കേസെടുത്തു.