വൈക്കം: വയോധികയെ കൊല്ലപ്പെട്ട നിലയിലും മധ്യവയസ്കനായ മകനെ തൂങ്ങിമരിച്ച നിലയിലും വീട്ടിൽ കണ്ടെത്തി. വൈക്കം ചെമ്പ് മത്തുങ്കൽ ആശാരിപറമ്പിൽ പരേതനായ തങ്കപ്പെൻറ ഭാര്യ കാർത്യായനിയുടെയും (75) മകൻ ബിജുവിെൻറയും (45) മൃതദേഹമാണ് വീട്ടിൽ കാണപ്പെട്ടത്. മാതാവിനെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മകൻ തൂങ്ങി മരിക്കുകയായിരുെന്നന്നാണ് നിഗമനം. ബുധനാഴ്ച ഉച്ചക്ക് 2.30ന് കാർത്യായനിയുടെ ഇളയ മകൻ സിജി പണിസ്ഥലത്തുനിന്ന് വീട്ടിൽ ഊണുകഴിക്കാനെത്തിയപ്പോൾ അമ്മ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. വിളിച്ചിട്ടും ഉണരാതിരുന്നതിനെത്തുടർന്ന് ബഹളം െവച്ചതോടെ സമീപത്തെ ബന്ധുക്കളും അയൽക്കാരും ഓടിയെത്തി നോക്കിയപ്പോഴാണ് മരിച്ചതായി അറിയുന്നത്. സമീപത്തെ സിജിയുടെ മുറിയിലാണ് ബിജുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. കാർത്യായനി കിടന്ന മുറിയിലെ അലമാര തുറന്ന് വസ്ത്രങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു. മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിെൻറ ലക്ഷണങ്ങളുമുണ്ടായിരുന്നു. മാതാവിനെ കൊലപ്പെടുത്തിയതിെൻറ കാരണമെന്തെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം വീട്ടുവളപ്പിലെ ഒരു മരം 6500 രൂപക്ക് വിറ്റിരുന്നു. മരം വിറ്റ പണം ചോദിച്ച് അമ്മയുമായി തർക്കമുണ്ടായ പ്രകോപനത്തിൽ ബിജു അമ്മയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് െപാലീസ്. ഗൃഹനാഥനായ തങ്കപ്പൻ ഏതാനും വർഷം മുമ്പാണ് മരിച്ചത്. കാർത്യായനിയും ബിജുവും സിജിയും ഇളയ സഹോദരി അംബികയും ഒരുമിച്ചായിരുന്നു താമസം. മൂവരും അവിവാഹിതരാണ്. അംബിക ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയാണ്. മൂത്ത സഹോദരി ശാന്തയെ മറവൻതുരുത്ത് കുട്ടുമ്മേലും മറ്റൊരു സഹോദരി ഗീതയെ തലയാഴംകൂവത്തുമാണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. കെട്ടിട നിർമാണ തൊഴിലാളികളായിരുന്നു ബിജുവും സഹോദരൻ സിജുവും. ഒരു വർഷം മുമ്പ് പണിക്കിടെ തടികൊണ്ട് കണ്ണിന് പരിക്കേറ്റ ബിജു സ്ഥിരമായി പണിക്ക് പോകാറില്ല. മദ്യപിച്ച് വീട്ടിൽ സ്ഥിരം കലഹം ഉണ്ടാക്കുമായിരുന്നു. വൈക്കം പൊലീസ് നടപടി സ്വീകരിച്ചു.