വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കരുമത്ര ശാന്താലയം (പള്ളിക്കടവിൽ) വീട്ടിൽ പി.ആർ. ധർമജൻ (82) നിര്യാതനായി. സി.പി.എം കരുമത്ര സൗത്ത് ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. ഭാര്യ: രാജമ്മ. (റിട്ട. ജീവനക്കാരി, തലപ്പിള്ളി താലൂക്ക് ഓഫിസ്). മക്കൾ: മൃദുല, സലീല, അരുൺ ഘോഷ്. മരുമക്കൾ: പ്രദീപ്, സതീഷ്, ശ്യാമ.