വടക്കേക്കാട്: ഋഗ്വേദ പണ്ഡിതനും ജ്യോതിഷിയും കെ.എസ്.ഇ.ബി മുൻ സൂപ്രണ്ടുമായ അഞ്ഞൂർ പൂങ്ങാട് പരമേശ്വരൻ നമ്പൂതിരി (88) നിര്യാതനായി. ദീർഘകാലം കടവല്ലൂർ അന്യോന്യത്തിലെ പ്രധാനിയായിരുന്നു. ഭാര്യ: വാണിയംകുളം വെള്ള്യാട്ട് അരിക്കത്ത് മന പാർവതി. മക്കൾ: മാധവൻ നമ്പൂതിരി (തൃശൂർ ബ്രഹ്മസ്വം മഠം സെക്രട്ടറി, സരസ്വതി കലാകേന്ദ്രം അഞ്ഞൂർ), ശ്രീദേവി, ഉമാദേവി (അങ്ങാടിപ്പുറം തരകൻസ് സ്കൂൾ അധ്യാപിക). മരുമക്കൾ: ശ്രീജ (സഹകരണ ബാങ്ക്, കേച്ചേരി) രവീന്ദ്രൻ, വെള്ളക്കാട്ട് സുനിൽ ഭട്ടതിരി (ചാർട്ടേഡ് അക്കൗണ്ടൻറ്).