പഴയന്നൂർ: കൊണ്ടാഴി പാറമേൽപടി പാറക്കടവിൽ വയോധിക പുഴയിൽ വീണ് മരിച്ചു. കൊണ്ടാഴി സൗത്ത് കടമ്പാട്ടുപടി ചങ്ങെൻറ ഭാര്യ നീലിയാണ് (76) മരിച്ചത്. സ്ത്രീ വെള്ളത്തിൽ വീണു എന്ന അഭ്യൂഹത്തെ തുടർന്ന് വടക്കാഞ്ചേരി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രാവിലെ മുതൽ വളരെ നേരം നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ശ്മശാനം കടവിനും പാറക്കടവിനും മധ്യഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. പഴയന്നൂർ പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.