ഷൊർണൂർ: വാർധക്യസഹജമായ അസുഖങ്ങളാൽ വീട്ടിൽ കിടപ്പിലായിരുന്ന വയോധിക കോവിഡ് ബാധിച്ച് മരിച്ചു. വല്ലപ്പുഴ ചെറുകോട് കക്കാട്ടുകുന്നത്ത് കാളി (85) ആണ് മരിച്ചത്. കുടുംബത്തിലെ ഒരു കുട്ടിയടക്കം മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മക്കൾ: വേണു, രാജൻ, യശോദ. മരുമക്കൾ: സരോജിനി, രമണി, വേലായുധൻ.