ആലത്തൂർ: ട്രിച്ചിയിൽ എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരൻ അരങ്ങാട്ടുപറമ്പ് സുരേന്ദ്ര സദനത്തിൽ എ.ആർ. കൃഷ്ണകുമാർ (55) നിര്യാതനായി. അപസ്മാര ലക്ഷണത്തെ തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയതായിരുന്നു. അവിടെ എത്തിയപ്പോൾ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ട്രിച്ചിയിൽ സ്ഥിര താമസക്കാരനായിരുന്നു. രണ്ടാഴ്ച മുമ്പാണ് നാട്ടിൽ വന്നത്. ഭാര്യ: പത്മജ. മകൾ: കാർത്തിക.