താനൂർ: ചാഞ്ചേരിപറമ്പിൽ തിരുവങ്ങത്ത് കുട്ടൻ (67) കോവിഡ് ബാധിച്ച് മരിച്ചു. ന്യുമോണിയയെ തുടർന്ന് തിരൂരിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി ഏഴിനാണ് മരണം. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ബുധനാഴ്ച രാത്രി 11ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: വള്ളി. മക്കൾ: ഷിജിത്ത്, ഷിലിജ. മരുമക്കൾ: രജിത, ശശികുമാർ (പുത്തൻപീടിക).