ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര ടൗണിൽ രണ്ടുദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിലായിരുന്നു മൃതദേഹം. തെങ്ങുകയറ്റ തൊഴിലാളിയായ തലപ്പലം സ്വദേശി മുണ്ടാങ്കൽ സിബിയാണ് (48) മരിച്ചതെന്ന് തിരിച്ചറിഞ്ഞു. നാളുകളായി ഇയാൾ കുടുംബവുമായി അകന്ന് ഒറ്റക്ക് കഴിയുകയായിരുന്നു. പൂഞ്ഞാർ ടൗണിലെ ഒറ്റമുറിയിൽ തനിച്ചായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ മുതൽ പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരും വ്യാപാരികളും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: സഖി. മക്കൾ: സാന്ദ്ര, സ്നേഹ, സനിക, സച്ചു.