കവിയൂർ: തോട്ടഭാഗം മനയ്ക്കച്ചിറ കിഴവറമണ്ണിൽ കെ.ജി. വർഗീസ് (ബേബി - 85) നിര്യാതനായി. ഭാര്യ: മാരാമൺ തുണ്ടുമണ്ണിൽ പരേതയായ ശോശാമ്മ (തങ്കമ്മ). മക്കൾ: വിജി, എൽസി, മോനി, മിനി, കൊച്ചുമോൾ, അച്ചൻമോൻ. മരുമക്കൾ: അഡ്വ. ചെറിയാൻ വർഗീസ്, പരേതനായ കെ.എം. തോമസ്, എബ്രഹാം ജോർജ്, ജോൺ വർഗീസ്, സജി ദാനിയേൽ, സൂസൻ ജോൺ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് കവിയൂർ സ്ലീബ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.