തുറവൂർ: ബസിന് പിന്നിൽ കെണ്ടയ്നർ ലോറിയിടിച്ച് ഭർത്താവിെൻറ കൺമുന്നിൽ ഗർഭിണിക്ക് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരി മൈക്കാവ് കാഞ്ഞിരാട് വീട്ടിൽ സിനോജിെൻറ ഭാര്യ ഷെൽമിയാണ് (37) ചന്തിരൂരിൽ അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30ഓടെ ഔവർ ലേഡി മേഴ്സി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലായിരുന്നു അപകടം.നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഷെൽമി ജോലിസ്ഥലത്തേക്ക് പോകാൻ ചന്തിരൂരിലെ വാടകവീട്ടിൽനിന്ന് ബസ് സ്റ്റോപ്പിലെത്തിയതായിരുന്നു.നിർത്തിയിട്ട ബസിൽ കയറുന്നതിനിടെ പിന്നിൽ ആന്ധ്രയിൽനിന്ന് മീൻ കയറ്റി വന്ന കെണ്ടയ്നർ ലോറി ഇടിച്ചു. ഇതിെൻറ ആഘാതത്തിൽ ഷെൽമി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഭാര്യയെ യാത്രയാക്കാനെത്തിയ സിനോജ് എതിർവശത്ത് നോക്കിനിൽക്കെയാണ് അപകടം. മക്കൾ: സ്റ്റീഫ്, സ്റ്റെഫിൻ.