കാഞ്ഞൂർ: പഞ്ചായത്ത് അഞ്ചാം വാർഡിൽ വയോധികനെ കിണറ്റിൽവീണ് മരിച്ചനിലയിൽ കണ്ടെത്തി. തട്ടാൻപടി മരോട്ടിക്കുടി വീട്ടിൽ ലോനപ്പെൻറ മകൻ പൈലിയാണ് (80) മരിച്ചത്. അങ്കമാലിയിൽനിന്ന് അഗ്നിരക്ഷസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: പരേതയായ മേരി. മക്കൾ: രാജൻ, ഷൈല കെ. ജോയി, സിൽവി പോൾ, സണ്ണി. മരുമക്കൾ: ബിജി, ജോയി, പോൾ, സിന്ധു. സംസ്കാരം കോവിഡ് പരിശോധനക്ക് ശേഷം കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.