തൊടുപുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വെങ്ങല്ലൂർ ആനിമൂട്ടിൽ ബഷീറിെൻറ ഭാര്യ ആരിഫയാണ് (52) മരിച്ചത്. വിവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. പനി ബാധിച്ച് ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മകൾ: ഷെമി. മരുമകൻ: ജിസാം.