കോതമംഗലം: താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികക്ക് കോവിഡ് സ്ഥിരീകരിച്ചു. നേര്യമംഗലം പിണക്കംതണ്ടേല് കുറുമ്പയാണ് (80) മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭര്‍ത്താവ്: കുറുമ്പന്. മക്കള്‍: ശശി, രവി, കൃഷ്ണന്‍കുട്ടി, സരോജിനി.