നേമം: വീടിനുള്ളില്‍ റിട്ട. സി.ഐയുടെ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പള്ളിച്ചല്‍ വള്ളംകോട് റോഡരികത്ത് പുത്തന്‍വീട്ടില്‍ രാമെൻറ മകന് ആര്. ഭാര്ഗവന് (74) ആണ് മരിച്ചത്. അസം സി.ആര്.പി.എഫില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി വിരമിച്ച ഭാര്ഗവന് കുറച്ചുനാളായി ഒറ്റക്കാണ് വള്ളംകോടുള്ള വീട്ടില്‍ താമസിച്ചുവന്നത്. ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളിലൊരാള്‍ വള്ളംകോട്ടുള്ള വീട്ടിലെത്തുകയും അന്വേഷണം നടത്തുകയുമായിരുന്നു.വീടിെൻറ ജനാല തുറന്നുകിടന്നിരുന്നു. ഇതിനു സമീപം കട്ടിലില്‍ മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസമെങ്കിലും പഴക്കമുണ്ടാകുമെന്നും അസഹ്യമായ ദുര്‍ഗന്ധം ഉണ്ടായിരുന്നുവെന്നും നേമം പൊലീസ് അറിയിച്ചു. മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഉറക്കത്തിനിടെയുണ്ടായ മരണമാകാമെന്നാണ് പ്രാഥമിക നിഗനമം. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോവിഡ് പരിശോധനകള്‍ക്കുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
ഭാര്യ: രാധാമണി. മക്കൾ: ഹേമകുമാരി, സുഷമകുമാരി.