മഞ്ചേരി: കോവിഡ് ബാധിച്ച് മഞ്ചേരി അമ്പലപ്പടി സ്വദേശി മരിച്ചു. കെ.എസ്.ഇ.ബി മഞ്ചേരി നോർത്ത് സെക്ഷനിൽനിന്ന് ഓവർസിയറായി വിരമിച്ച മേലാക്കം തൊടിയാർ മുറ്റത്ത് പരേതനായ രാമെൻറയും ദേവകിയുടെയും മകൻ ടി.എം. രാധാകൃഷ്ണനാണ് (58) മരിച്ചത്. കോവിഡ് പോസിറ്റിവായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: റോജാരമണി. മകൾ: സ്മൃതി. മരുമകൻ: മിഥുൻ കാരാട്. സഹോദരങ്ങൾ: സുരേഷ് ബാബു, മുരളീധരൻ, ശശികുമാർ, അനീഷ്, ബിന്ദു.