മുള്ളൂർക്കര: മരത്തിൽനിന്ന് വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയ്സകൻ മരിച്ചു. മുള്ളൂർക്കര ഇരുനിലംക്കോട് കുലയരാട്ടിൽ മുണ്ടൻ എന്ന കുഞ്ഞു വള്ളിയുടെ മകൻ കൃഷ്ണൻകുട്ടിയാണ് (49) മരിച്ചത്. ഒക്ടോബർ ഒമ്പതിന് ജോലിക്കിടെ മരത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വ്യഴാഴ്ച രാത്രിയോടെയാണ് മരണം. മാതാവ്: ഊത്രാളി. ഭാര്യ: അംബിക. മക്കൾ: കൃഷ്ണപ്രിയ, ധന്യകൃഷ്ണ, യദുകൃഷ്ണ.