തിരുവില്വാമല: മലേശ മംഗലം അംബേദ്കർ കോളനിയിൽ സേതുമാധവെൻറ ഭാര്യ രുഗ്മിണിയെ (48) കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള പഞ്ചായത്ത് കിണറ്റിൽ വെള്ളിയാഴ്ച രാവിലെ ആറിനാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മക്കൾ: ശിവൻ, സുജിത, സുനിത. മരുമക്കൾ: കൃഷ്ണകുമാർ, വിനീഷ്.