തൃശൂർ: തൃശൂർ അതിരൂപതയുടെ കീഴിലുള്ള മുളയത്തെ ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യകാല ഡോക്ടർ മോൺ. ഡോ. ബെയ്ൻ (87) ജർമനിയിൽ നിര്യാതനായി. പ്ലാസ്റ്റിക് സർജറിയിലൂടെ അനേകം കുഷ്ഠ രോഗികൾക്ക് പുതുജീവൻ നൽകിയ ഡോക്ടറാണ് അദ്ദേഹം. 1964 മുതൽ 1968 വരെ ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗികളോടൊപ്പം താമസിച്ചാണ് ചികിത്സിച്ചിരുന്നത്. ഡാമിയൻ കുഷ്ഠരോഗാശുപത്രിയിൽ ഓപറേഷൻ തിയറ്ററും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത് ഇദ്ദേഹമാണ്.
കേരളത്തിൽ കുഷ്ഠരോഗികൾ കുറഞ്ഞതോടെ ഹൈദരാബാദിലെ കുഷ്ഠരോഗാശുപത്രിയിലേക്ക് മാറി. ജർമനിയിൽനിന്ന് എം.ബി.ബി.എസ് പഠനശേഷം പ്ലാസ്റ്റിക്സർജറിയിലും ഓർത്തോപീഡിക്കിലും സ്പെഷലൈസേഷൻ എടുത്ത ശേഷമാണ് കേരളത്തിലെത്തിയത്. ഡോ. ബെയ്െൻറ വേർപാടിൽ തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രുസ് താഴത്തും സഹായമെത്രാൻ ടോണി നീലങ്കാവിലും അനുശോചിച്ചു.