അരീക്കോട്: തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജ് വൈസ് പ്രിൻസിപ്പലും സിവിൽ വിഭാഗം മേധാവിയുമായിരുന്ന കോഴിക്കോട് ഹൈലൈറ്റ് എമിനെൻസ് ഫ്ലാറ്റിൽ താമസിക്കുന്ന അരീക്കോട് സ്വദേശി കാഞ്ഞിരാല മുസ്തഫ (82) നിര്യാതനായി. ഭാര്യ: ടി.എം. ഷാഹിദ (കൊല്ലം) മക്കൾ: അനിത നാസർ, നെവിൻ മുസ്തഫ (സിവിൽ കോൺട്രാക്ടർ), നീന നഫീസ. മരുമക്കൾ: പി.ടി. അബ്ദുൽ നാസർ, അംജ നെവിൻ, പി.എ. അബ്ദുൽ ഖാദർ (ചെന്ത്രാപ്പിന്നി). സഹോദരങ്ങൾ: കുഞ്ഞി കദീജ, മുഹമ്മദ് സലീം (റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി) ലിയാഖത്ത് അലി (എസ്.എസ്.എം പോളിടെക്നിക് തിരൂർ), സുഹറാബി ടീച്ചർ (കൊല്ലം), റസിയ മജീദ് (കൊടിയത്തൂർ), മറിയംബി (വാഴക്കാട്), പരേതരായ അമാനുല്ല മാസ്റ്റർ (അരീക്കോട്), സക്കിയ ടീച്ചർ (തെരട്ടമ്മൽ), കാഞ്ഞിരാല ആസ്യ (കോഴിക്കോട്).