കോക്കല്ലൂർ: തുരുത്യാട് നടുവണ്ണുചാലിൽ പി. മാധവൻ നായർ (79) നിര്യാതനായി. 67ലെ ചൈന ആക്രമണം, 75ലെ പാകിസ്താൻ യുദ്ധം എന്നിവയിൽ പങ്കെടുത്തു. സെൻട്രൽ മിലിറ്ററി പൊലീസ്, മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേഴ്സനൽ സെക്യൂരിറ്റി സ്റ്റാഫ് അംഗം, ഇന്ത്യൻ പോസ്റ്റൽ സർവിസ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ആരോഗ്യവകപ്പ് എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കെ. കല്യാണിക്കുട്ടി അമ്മ. മക്കൾ: വി.എൻ. സന്തോഷ്കുമാർ (കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്), കെ. ശ്രീജ, കെ. ഉഷാകുമാരി. മരുമക്കൾ: ടി.പി. സുരേഷ്, ബി. സുരേഷ് ബാബു, സ്മിത ജി. നായർ.