പയ്യോളി: ഇരിങ്ങലിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ ഒ.കെ. ഗോപാലൻ മാക്കന്നാരി (90) നിര്യാതനായി. ഇരിങ്ങലിലെ പഴയകാല പത്ര, വാരിക ഏജൻറായിരുന്നു. ഭാര്യ: പരേതയായ കരിങ്കയിൽ ലക്ഷ്മി. മക്കൾ: സുരേഷ് ബാബു (ന്യൂ വടകര മെഡിക്കൽസ്), അനിത, ശശികുമാർ. മരുമക്കൾ: രാജൻ കാവുന്തറ (റിട്ട. പ്രിൻസിപ്പൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഷീജ, റിജില. സഹോദരങ്ങൾ: ഒ.കെ. നാണു, ഒ.കെ. നാരായണൻ, ജാനു, രാധ, പരേതരായ നാരായണി, ശാരദ.