ചിറ്റാർ: ഹൃദയാഘാതത്തെതുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ചിറ്റാർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ചിറ്റാർ മണക്കയം പാലശ്ശേരിൽ പുഷ്പാംഗദനാണ് (63) മരിച്ചത്. സി.പി.എം മണക്കയം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. രണ്ടാഴ്ചയായി ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യ: ഓമന. മകൻ: മനു. മരുമകൾ: അമല. സംസ്കാരം പിന്നീട്.