കറ്റാനം: സഹോദരെൻറ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ സൈനികൻ അപകടത്തിൽ മരിച്ചു. കറ്റാനം വെട്ടിക്കോട് മൂലയിൽ കിഴക്കതിൽ നാരായണൻ നായരുടെ മകൻ വേണു എൻ. നായരാണ് (33) മരിച്ചത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വ്യാഴാഴ്ച രാത്രി താമരക്കുളം കിണറുംവിള ജങ്ഷന് സമീപം ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞായിരുന്നു അപകടം.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ വിഷ്ണു (28) കഴിഞ്ഞ ആറിന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിെൻറ സംസ്കാര ചടങ്ങിന് ഏഴിനാണ് നാട്ടിലെത്തിയത്. ഭാര്യ: പ്രിയ. മകൾ: ആവണി. മാതാവ്: രാധാമണിയമ്മ.