മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കടാതിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കടാതി വടക്കേക്കരമല വെട്ടിക്കാട്ടു പുത്തൻപുരയിൽ സന്തോഷിെൻറ മകൻ ശ്യാമാണ് (24) മരിച്ചത്. കടാതി ഷാപ്പുംപടിക്ക് സമീപം വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം.
മൂവാറ്റുപുഴയിൽനിന്ന് വാളകം ഭാഗത്തേക്ക് വരുകയായിരുന്ന കാറും എതിരെ വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാറിൽ അകപ്പെട്ടവരെ നാട്ടുകാർ ഡോർ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിെച്ചങ്കിലും ശ്യാം മരിച്ചു. ഒപ്പമുണ്ടായിരുന്ന റാക്കാട് കടമ്പിൽ എബി ജോർജ് (21) കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശ്യാം മൂവാറ്റുപുഴയിൽ അക്കൗണ്ടൻറായിരുന്നു. മാതാവ്: രമ. സഹോദരി: ശിൽപ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.