അങ്കമാലി: കെ.എസ്.ആര്.ടി.സി ബസ്സ്റ്റാൻഡിലെ ഫുട്പാത്തില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കെണ്ടത്തി. കണ്ണൂര്‍ കൂട്ടുങ്ങല്‍ വീട്ടില്‍ തോമസിെൻറ മകന് ബേബി തോമസിെൻറ (60) മൃതദേഹമാണ് കെണ്ടത്തിയത്. ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് കൈകള്‍ മുകളിലേക്കുയര്‍ത്തി മലര്‍ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കെണ്ടത്തിയത്. കെ.എസ്.ആര്.ടി.സി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുകയാണെന്ന് കെണ്ടത്തിയത്. ബേബിയുടെ മകളെ മലയാറ്റൂരാണ് വിവാഹം ചെയ്തയച്ചിട്ടുള്ളത്. അവിടെ എത്തിയതാണെന്നാണ് സൂചന. അഗ്നിരക്ഷാസേനയും ആരോഗ്യവകുപ്പും സ്ഥലത്തെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഞായറാഴ്ച കോവിഡ് പരിശോധന നടത്തും.