നാദാപുരം: പഴയകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കുമ്മങ്കോട്ടെ തറവീട്ടിൽ സൂപ്പി ഹാജി (70) നിര്യാതനായി. അബൂദബിയിൽ ദീർഘകാലം വ്യാപാരിയായിരുന്നു. കുമ്മങ്കോട് എസ്.എസ് മദ്റസ സ്ഥാപകരിൽ ഒരാളാണ്. നിലവിൽ കുമ്മങ്കോട് ബദ്രിയ്യ ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻറാണ്. ഭാര്യ: മുറിച്ചാണ്ടി മറിയം ഹജ്ജുമ്മ. സഹോദരർ: മറിയം, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞാലി.