കന്മനം: തുവ്വക്കാട് കന്മനം എ.എം.യു.പി സ്കൂൾ മാനേജറായ ഞാറക്കാട് മുഹമ്മദ് ഉണ്ണി ഹാജി (85) നിര്യാതനായി. മുൻ മുസ്ലിം ലീഗ് കുറ്റിപ്പുറം മണ്ഡലം ട്രഷറർ, വളവന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, കന്മനം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, മുൻ പോത്തനൂർ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻറ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പോത്തനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സുലൈഖ പരേതയായ ചങ്ങമ്പള്ളി. മക്കൾ: അബ്ദുസ്സമദ്, അബ്ദുറഹീം, റുഖിയ, കൗലത്ത്, ലൈല. മരുമക്കൾ: ഇസ്മയിൽ മുത്താണിക്കാട് (തിരൂർ), കെ.കെ. മുയ്തു (ഓമച്ചപുഴ), ജാസ്മി ടീച്ചർ, സുരയ്യ, സഹോദരങ്ങൾ: പരേതരായ പീച്ചു മാസ്റ്റർ, കുഞ്ഞി ഖാദർ ഹാജി, ബാവ, ഇയ്യാത്തുമ്മ, കുഞ്ഞിമ്മ.