മുണ്ടത്താനം: ഇലവുങ്കൽ ഇ.പി. ജോൺ (കാനം ജോൺ -93) നിര്യാതനായി. ആനിക്കാട് പേക്കുഴി മേപ്രത്ത് കുടുംബയോഗ സ്ഥാപകനാണ്. ഭാര്യ: റാന്നി പുല്ലമ്പള്ളിൽ പുത്തൻപുരയിൽ കുടുംബാംഗം ശോശാമ്മ. മക്കൾ: കാനം ബാബു (ഫിലിപ് ജോൺ -പത്ര ഏജൻറ്, കോൺഗ്രസ് സേവാദൾ കോട്ടയം ജില്ല സെക്രട്ടറി), സാലിക്കുട്ടി, ഇ.ജെ. മാത്യു (കെ.എസ്.ഇ.ബി, മണർകാട്), ലിസി എബ്രഹാം. മരുമക്കൾ: ലാലിക്കുട്ടി ഫിലിപ്, റെജി എബ്രഹാം വാകത്താനം, ബീന മാത്യു, എബ്രഹാം ജോർജ് പാമ്പാടി (ഭൂഗർഭജല വകുപ്പ്, കോട്ടയം). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മുണ്ടത്താനം സെൻറ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.