കാണാതായത് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ
കിളിമാനൂർ: നദിയിൽവീണ് മകനെ കാണാതായ വാർത്തയറിഞ്ഞ രോഗിയായ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ മദനശേഖരൻ (68) ആണ് മരിച്ചത്. ഇദ്ദേത്തിെൻറ മകൻ മനേഷി(24)നെയാണ് വാമനാപുരം നദിയിൽ പട്ട്ള പൂണറകടവിന് (സായിപ്പിെൻറ കടവ്) സമീപം ഞായറാഴ്ച വൈകീട്ട് 5.30ഓടെ കാണാതായത്. കാൻസർ രോഗിയായിരുന്ന മദനശേഖരന് സംഭവം അറിഞ്ഞയുടൻ ഹൃദയസ്തംഭനമുണ്ടായി. മനേഷ് ഡി.വൈ.എഫ്.ഐ കിളിമാനൂർ േബ്ലാക്ക് കമ്മിറ്റി അംഗമാണ്.രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് മനേഷ് നദിക്കരയിൽ എത്തിയത്. പശുവിന് പുല്ല് ശേഖരിക്കാനായാണ് യുവാക്കൾ നദിക്ക് സമീപം എത്തിയതെന്നാണ് വിവരം. പുല്ല് അറുക്കുന്നതിനിടെ മനീഷ് കാൽവഴുതി നദിയിൽ പതിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കൂടെയുണ്ടായിരുന്ന സുജിൻ ലാൽ ആറ്റിങ്ങൽ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. സുഹൃത്തുക്കളുടെ നിലവിളികേട്ട് നാട്ടുകാരും സ്ഥലത്തെത്തി. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ രണ്ടുമണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും മനേഷിനെ കണ്ടെത്താനായില്ല. ഇരുട്ടായതിനാൽ ഫയർഫോഴ്സ് സംഘം തെരച്ചിൽ നിർത്തി മടങ്ങി. തിങ്കളാഴ്ച ആറ്റിങ്ങൽ ഫയർഫോഴ്സ് സ്കൂബ ടീം തെരച്ചിൽ തുടരും. തിരുവനന്തപുരത്ത് നിന്നും സ്കൂബ ടീം എത്തുമെന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ ബിജു പറഞ്ഞു.
വൈകീട്ട് 6.30യോടെയാണ് മകനെ നദിയിൽ കാണാതായ വിവരം പിതാവ് മദനശേഖരൻ അറിയുന്നത്. ദീർഘനാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഉടനെ മരിക്കുകയായിരുന്നു. തങ്കമണിയാണ് ഭാര്യ. മറ്റു മക്കൾ: മനോജ്, മഹേഷ്.അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ബിജു, എസ്.എഫ്.ആർ.ഒമാരായ മനു പി. നായർ, അനീഷ്, ഷൈൻജോൺ, എഫ്.ആർ.ഒമാരായ രാജഗോപാൽ, മനു.എം, ഹോം ഗാർഡ് അനിൽകുമാർ, ഡ്രൈവർ ദിനേശ് എന്നിവരാണ് തെരച്ചിന് നേതൃത്വം നൽകിയത്.