റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി കറുപ്പൻ വീട്ടിൽ ഹുസൈൻ (68) ആണ് റിയാദിലെ അസീസിയയിൽ മരിച്ചത്. തെൻറ കീഴിൽ നിന്ന് ഒളിച്ചോടി എന്ന് കാണിച്ച് സ്പോൺസർ ജവാസത്തിൽ പരാതിപ്പെട്ട് ഹുറുബാക്കിയിരിക്കുകയായിരുന്നു. ഭാര്യ: നുസൈബ. മക്കൾ: ഹുസ്ന (അബുദാബി), ഹുസ്നി (വിദ്യാർഥി). മൃതദേഹം റിയാദിൽ ഖബറടക്കും.