തൃശൂർ: കണിമംഗലത്ത് കോവിഡ് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ഇടിച്ച് കാൽനടയാത്രികനായ വയോധികൻ മരിച്ചു. കണിമംഗലം താഴത്തുപുരക്കൽ വീട്ടിൽ ചന്ദ്രൻ (72) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ കണിമംഗലം ഓവർബ്രിഡ്ജിനു സമീപത്താണ് അപകടം. ദയ ആശുപത്രിയിലേക്ക് കോവിഡ് രോഗിയെ കൊണ്ടുപോവുമ്പോൾ വഴിയാത്രക്കാരനായ ചന്ദ്രനെ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: ഷിജിൽ കുമാർ, ശാന്ത, ഷീജ, ഷിജിത. മരുമക്കൾ: ദിവ്യ, പരേതനായ സത്യൻ, ബാബു, ജയൻ.