മാള: നാടക കലാകാരൻ കെ.കെ. സുബ്രഹ്മണ്യനെ (58) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. വീട്ടിൽ ഒറ്റക്കായിരുന്നു താമസം. മാള പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കോവിഡ് പരിശോധനക്കായി മൃതദേഹം കൊടുങ്ങല്ലൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് നാടക പഠനം പൂർത്തിയാക്കി. കുഴിക്കാട്ടുശ്ശേരിഗ്രാമികയിൽ വർഷം തോറും നടത്തിവരുന്ന കുട്ടികളുടെ വേനൽമഴ നാടക പരിശീലനക്കളരിക്ക് നേതൃത്വം നൽകിയിരുന്നു. സ്വപ്നമരം എന്ന ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. ഗ്രാമിക കലാവേദിക്കുവേണ്ടി സംവിധാനം ചെയ്തവതരിപ്പിച്ച മഹാശ്വേതാദേവിയുടെ സത്യം അസത്യം, വൈക്കം മുഹമ്മദ് ബഷീറിെൻറ ബാല്യകാല സഖി, ഇടശ്ശേരിയുടെ പൂതപ്പാട്ട് എന്നീ നാടകങ്ങളും അഷ്ടമിച്ചിറ തേർഡ് ഐ തിയറ്റർ ഗ്രൂപ്പിനുവേണ്ടി ചെയ്ത ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി, വൈക്കം മുഹമ്മദ് ബഷീറിെൻറ ഭാർഗ്ഗവീ നിലയം എന്നീ നാടകങ്ങൾ ശ്രദ്ധേയമാണ്.