ചങ്ങരംകുളം: കഴിഞ്ഞവർഷം മലപ്പുറം ഡിവൈ.എസ്.പിയായി വിരമിച്ച കാളാച്ചാൽ നമ്പ്യാർ വളപ്പിൽ അബ്ദുൽ ഖാദർ (57) കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പടപ്പ്, തൃശൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ
സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രഭാതനടത്തത്തിനായി ഇറങ്ങിയ ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ്: ആലി. മാതാവ്: ആമിന. ഭാര്യ: ഷനുജ (ഹയർ സെക്കൻഡറി അധ്യാപിക, പൊന്നാനി എം.ഐ സ്കൂൾ). മക്കൾ: അബൂബക്കർ സിദ്ധീഖ് (എൻജിനീയർ, ഗൾഫ്), റജബ് അസ്ലം (എൻജിനീയറിങ് വിദ്യാർഥി), മുഹമ്മദ് ഷഹൽ (വിദ്യാർഥി). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, കമാലുദ്ധീൻ (ഇരുവരും ദുബൈ), കബീർ ബാബു (മലേഷ്യ), ഫാത്തിമ.