തിരൂരങ്ങാടി: മുറിക്കുന്നതിനിടെ തെങ്ങ് പൊട്ടിവീണ് യുവാവ് മരിച്ചു. വെന്നിയൂർ പാറപ്പുറം സ്വദേശി ചോലക്കൽ മൊയ്തുട്ടിയുടെ മകൻ ഹാരിസാണ് (33) മരിച്ചത്. ഞായറാഴ്ച ഉച്ച മൂന്നരയോടെ പൂക്കിപറമ്പ് പുത്തംകുളത്താണ് തെങ്ങ് വെട്ടിയിരുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ച രണ്ടിന് വെന്നിയൂർ ജുമാമസ്ജിദിൽ ഖബറടക്കും.
മാതാവ്: പാത്തുമ്മു. ഭാര്യ: ഷംല. മക്കൾ: മുഹമ്മദ് റസൽ, മുഹമ്മദ് റബീഹ് സഹോദരങ്ങൾ: ശമീർ, അബ്ദുറഷീദ്, ഫാരിസ്, ഹസീന, മുബശ്ശിറ,