രാജാക്കാട്: കുഞ്ചിത്തണ്ണി റൂട്ടിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ബൈക്കിലും മൺതിട്ടയിലും ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. അടിമാലി തോക്കുപാറ സ്വദേശി കീരിപ്പാട്ട് രാജേഷാണ് (45) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അേഞ്ചാടെ പഴയ പോസ്റ്റ് ഓഫിസ് പടിക്ക് സമീപമാണ് അപകടം.വാടകക്കെടുത്ത ഓട്ടോയിൽ മീൻ വിൽപന നടത്തുന്ന രാജേഷ് ജോലി കഴിഞ്ഞ് തോക്കുപാറക്ക് മടങ്ങവെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽനിന്ന് തെറിച്ചുവീണ രാജേഷിനെ സമീപവാസികൾ ചേർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരിച്ചു. ബൈക്ക് യാത്രക്കാരെൻറ കാലിന് നിസ്സാര പരിക്കേറ്റു. മൃതശരീരം കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. മാതാവ്: തങ്കമ്മ. ഭാര്യ: മിനി. മക്കൾ: അലൻ, അപ്പു, ഉണ്ണി.