മൂവാറ്റുപുഴ: കോവിഡ് സ്ഥിരീകരിച്ച പായിപ്ര ആട്ടായം കൊല്ലംകുടിയിൽ മൈതീൻ ഇസ്മായിൽ (68) ഹൃദയാഘാതംമൂലം മരിച്ചു. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: മിസിരിയ. മക്കൾ: നെഹീബ്, നൗഫത്ത്. മരുമക്കൾ: ഹസീന, ഷെഫീഖ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഖബറടക്കം നടത്തി.