പള്ളുരുത്തി: മത്സ്യബന്ധനം നടത്തുന്നതിനിെട കടലിൽ വീണ് മരിച്ചയാൾക്ക് കോവിഡ്. കണ്ണമാലി കൂട്ടുങ്കൽ വീട്ടിൽ ജയിംസിെൻറ മകൻ റോജനാണ് (38) ശനിയാഴ്ച മത്സ്യബന്ധനം നടത്തുന്നതിനിെട ബോട്ടിൽനിന്ന് കടലിൽ വീണ് മരിച്ചത്. വല ഇടുന്നതിനിെട വലയിലെ റിങ്ങിൽ കാലുടക്കി കടലിൽ വീഴുകയായിരുന്നു. ആൾറസാൻ എന്ന പേഴ്സീൻ ബോട്ടിലെ മത്സ്യത്തൊഴിലാളിയാണ് റോജൻ. മരണശേഷം നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന 27 മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും ക്വാറൻറീനിലായി. റോസിയാണ് റോജെൻറ മാതാവ്.