പുലാമന്തോള്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രത്തിെൻറ മുന്‍ ബ്യൂറോ ചീഫുമായ വട്ടന്കണ്ടത്തില് ഉമര്‍ എന്ന വി.കെ. ഉമര്‍ കട്ടുപ്പാറ (80) നിര്യാതനായി. അഞ്ച് പതിറ്റാണ്ടിലധികം പത്രപ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ചന്ദ്രിക, ലീഗ് ടൈംസ് എന്നിവയിലും ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം പ്രസ്ക്ലബിെൻറ പ്രസിഡൻറ്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എസ്.വൈ.എസ് ജില്ല സെക്രേട്ടറിയറ്റ് അംഗമായും മുസ്ലിം ലീഗ്, അഖിലേന്ത്യ ലീഗ് എന്നിവയുടെ പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറിയായും കര്‍ഷക സംഘം നേതാവായും പ്രവര്‍ത്തിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്ഥാപിതമായപ്പോള്‍ അതിെൻറ കൊളത്തൂര്‍ സോണ്‍ പ്രഥമ വൈസ് പ്രസിഡൻറ് ആയിരുന്നു. കൊളത്തൂര്‍ ഇര്‍ശാദിയ്യയുടെ ആദ്യകാല വൈസ് പ്രസിഡൻറും നിലവില്‍ കമ്മിറ്റി അംഗവുമാണ്. കേരള മുസ്ലിം ജമാഅത്ത് കട്ടുപ്പാറ യൂനിറ്റ് പ്രസിഡൻറ്, കട്ടുപ്പാറ തഅലീം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച് വരികയായിരുന്നു.പിതാവ്: പരേതനായ കുഞ്ഞുണ്ണീന്‍ ഹാജി, മാതാവ്: പരേതയായ ഖദീജ. ഭാര്യ: പരേതയായ തൃപ്പങ്ങാവില്‍ ഖദീജ. മക്കള്‍: മുഹമ്മദ് കുട്ടി, അബ്ദുല്‍ ലത്വീഫ്, ശിഹാബുദ്ധീന്‍, ബല്ഖീസ്, ആയിശ. മരുമക്കള്‍: സെയ്തലവി (ടി.എൻ പുരം), ബശീര്‍ (താഴെക്കോട്), ഹസീന, ദഹബി, ശഹീദ.