കൊട്ടിയം: ദേശാഭിമാനി കൊട്ടിയം ലേഖകനും കൊല്ലം ബാറിലെ അഭിഭാഷകനും സി.പി.എം കൊട്ടിയം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. ഉമയനല്ലൂർ മോഹനൻ (44) നിര്യാതനായി. ഉമയനല്ലൂർ കൊച്ചുകളീയ്ക്കൽ വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെയും ഗോമതി അമ്മയുടെയും മകനാണ്. ഭാര്യ: സൗമ്യാമോഹൻ. മകൾ: മുദ്രാ മോഹൻ. ഉമയനല്ലൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, പുരോഗമന കലാസാഹിത്യസംഘം ഏരിയ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി, എസ്.എഫ്.ഐ ജില്ല കമ്മറ്റി അംഗം, അനൗൺസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.